കൊടകര: ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലും കൊടകര, മറ്റത്തൂർ പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും കൊമ്പുകൾ ഒടിഞ്ഞുവീണും വിവിധയിടങ്ങളിൽ ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. നിരവധിയിടങ്ങളിലാണ് ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വൈദ്യുക്കാലുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുന്നത്.
കൊടകര സബ് സ്റ്റേഷൻ പൂർണമായി വൈദ്യുതി വിതരണം തടസപ്പെട്ടു. കൊടകര ഡോൺ ബോസ്‌കോ കോളേജിന് സമീപം, വട്ടേക്കാട്, കാവനാട്, വല്ലപ്പാടി ഹെൽത്ത് സെന്റർ, ചെറുകുന്ന്, കരിപ്പാംകുളങ്ങ, ആനത്തടം, ചാറ്റിലാംപാടം, പെരിഞ്ഞാംകുളം, കല്ലേറ്റുംകര പള്ളിക്ക് സമീപം, കൊളത്തൂർ, കൊളത്തൂക്കാവ് അമ്പലത്തിന് സമീപം, മറ്റത്തൂർ പടിഞ്ഞാട്ടുമുറി, മൂലംകുടം, വാസുപുരം, കൊരേച്ചാൽ, മാങ്കുറ്റിപ്പാടം, കടമ്പോട്, മോനൊടി, നീരാട്ട് കുഴി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ മരങ്ങളും കൊമ്പുകളും വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.
ഉൾപ്രദേശങ്ങളിലേക്ക് ഉൾപടെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കഠിന പരിശ്രമം നടത്തുകയാണെന്നും അധികൃതർ പറഞ്ഞു.