കുറ്റിച്ചിറ: മലയോര മേഖലയായ ചായ്പ്പൻകുഴിയിൽ ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ചു. ഇരുപതോളം വീടുകളിൽ മരങ്ങൾക്കും കാർഷിക വിളകൾക്കും നാശമുണ്ടായി. 15 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. 150 ഓളം റബ്ബർ മരങ്ങൾ കടപുഴകി. ചെമ്പൻകുന്ന് പ്രദേശത്തും ചുഴലിക്കാറ്റ് താണ്ഡവമാടി.

വടക്കുംപാടൻ മേരിയുടെ വീടിനു മുകളിൽ മരം വീണു. പടിഞ്ഞാറെ കുന്നനാട്ട ജോസഫിന്റെ വീട്ടിലെ തൊഴുത്തിന് മുകളിൽ മരം വീണു തകർന്നു. പെരേപ്പാടൻ ജോയിയുടെ വീടിനു മുകളിലും മരം വീണു. പ്ലാശേരി വാസു, വല്ലത്തുപറമ്പിൽ അഖിലേശ്വരൻ, വല്ലത്തുപറമ്പിൽ ശിവൻ, പരിയാടൻ ജേക്കബ്ബ്, പയ്യപ്പിള്ളി ഒസേഫ്, തടിയൻപ്ലാക്ക് ജോർജ്ജ്, കാവുങ്ങ പൗലോസ്, പുല്ലോക്കാരൻ പൗലോസ്, ചെരടായി ഇട്ടീര, കൈപറമ്പൻ ടൈര്‌റസ്, ചെരടായി വാസു, പുഞ്ചയിൽ ജോസ്, വെട്ടുപാറ ബേബി, മഹങ്ങാട്ട് ബാലൻ, വെളിയത്ത് പറമ്പൻ ഭാവാനന്ദൻ എന്നിവരുടെ കാർഷികവിളകളാണ് നശിച്ചത്.

എല്ലായിടത്തും വൈദ്യുതി ലൈനുകൾ തകരാറിലാണ്. വ്യാഴാഴ്ച രാവിലെയായിരുന്ന മലയോര മേഖലയെ ഭീതിയിലാഴ്ത്തി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സ്ത്രീകളും കുട്ടികളും വീടിനകത്തിരുന്ന് നിലവിളിച്ചു. കനത്ത മഴയായതിനാൽ ആർക്കും മണിക്കൂറുകളോളം പുറത്തിറങ്ങാനായില്ല.