ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിന്റെ കൊലയാളികളെ പിടിക്കാൻ പൊലീസിന് പേടിയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും എ.ഐ.സി.സി മുൻ സെക്രട്ടറിയുമായ ഷാനിമോൾ ഉസ്മാൻ. നൗഷാദിന്റെ പുന്നയിലുള്ള വീട്ടിലെത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ്, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ് നൗഷാദ് ആറ്റുപറമ്പത്ത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, നേതാക്കളായ ലൈല മജീദ്, ബേബി ഫ്രാൻസിസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഹ്യൂബർട്ട് ജേക്കബ്, കെ.വി. യൂസഫലി, സുൾഫിക്കർ, എ.കെ. മുഹമ്മദാലി, അഷറഫ് ബ്ലാങ്ങാട്, കൗൺസിലർമാരായ ഷാഹിദാ മുഹമ്മദ്, ശാന്ത സുബ്രഹ്മണ്യൻ, സൈസൺ മാറോക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു.