ചേർപ്പ്:പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ 15 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും സർവൈശ്വര്യപൂജയും നടക്കും. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, എട്ട് മുതൽ സരസ്വതി പൂജ തുടർന്ന് ശ്രീഭഗവതി പൂജ, വൈകിട്ട് ആറിന് ലളിതാ സഹസ്ര നാമാർച്ചന ശ്രീപാർവതിപൂജ , നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും. ദ്വാദശി ഊട്ട് 12നും തിരുവോണ ഊട്ട്14 നും ആഘോഷിക്കും.