ckg-vidhyar-squire
സി..കെ..ജി വൈദ്യർ സ്ക്വയർ നാടിനു സമർപ്പിക്കുന്നു

തൃപ്രയാർ: സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന സ്വാതന്ത്ര്യ സമരസേനാനി സി.കെ.ജി വൈദ്യർക്ക് ആദരവുമായി അദ്ദേഹത്തിന്റെ വീടിന് വടക്കുവശത്തെ നാലുംകൂടിയ സെന്ററിന് സി.കെ.ജി വൈദ്യർ സ്‌ക്വയർ എന്ന് പേരിടുന്നു. നാട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മണ്ഡപനിർമ്മാണം പൂർത്തീകരിച്ചു. സ്‌ക്വയറിന്റെയും റോഡുകളുടെയും നാല് വശങ്ങളിലും സന്ദേശങ്ങളടങ്ങിയ ഫലകവും സ്ഥാപിച്ചു. 10ന് ഞായറാഴ്ച രാവിലെ ടി.എൻ പ്രതാപൻ എം.പിയും ഗീതാഗോപി എം.എൽ.എയും ചേർന്ന് സ്‌ക്വയർ നാടിന് സമർപ്പിക്കും. വൈദ്യരുടെ ജന്മനക്ഷത്ര തൈനടൽ കർമ്മം പ്രൊഫ. ബീന സുഗതൻ നിർവഹിക്കും. 94 വയസിലെത്തിയ സി.കെ.ജി വൈദ്യർ ഇപ്പോൾ വീട്ടിൽ വിശ്രമജീവിതത്തിലാണ്.

ജീവിത രേഖ

ചിറയത്ത് കോന്നൻ വൈദ്യരുടെ മകൻ
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ
പിന്നീട് കോൺഗ്രസിൽ
ജീവിതത്തിന്റെ വലിയൊരു ഭാഗം പൊതുപ്രവർത്തനത്തിന് സമർപ്പിച്ചു
1948, 1958, 1968 വർഷത്തിൽ അറസ്റ്റിലായി കോഴിക്കോട്, മഞ്ചേരി, വിയ്യൂർ ജയിലുകളിൽ
കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ നിന്നും ഡിപ്‌ളോമ
നാട്ടിൽ വീടുകൾ തോറും കയറിയിറങ്ങി രോഗികളെ ചികിത്സിച്ചു
1953ൽ നാട്ടികയിൽ പട്ടിണിമരണങ്ങളുണ്ടായപ്പോൾ കഞ്ഞിവീഴ്ത്തുകേന്ദ്രങ്ങൾ തുറന്നു
കെ.പി.സി.സി മെമ്പർ, ഡി.സി.സി സെക്രട്ടറി
നാട്ടിക സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്റ്
നാട്ടിക പഞ്ചായത്തംഗം, ദീർഘകാലം നാട്ടിക തൃപ്രയാർ മർച്ചന്റസ് അസോ. പ്രസിഡന്റ്
..........
സി.കെ.ജി വൈദ്യരുടെ ആഗ്രഹ പൂർത്തീകരണമാണ് മണ്ഡപ നിർമ്മാണത്തിലൂടെ സാദ്ധ്യമാക്കിയത്

ശിവൻ മഞ്ചറമ്പത്ത്
ജനകീയനിർമ്മാണ കമ്മിറ്റി കൺവീനർ