ചാവക്കാട്: മണത്തല ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്വമസി ഗൾഫ് നടത്തുന്ന പ്രഭാഷണം ശ്രീവിശ്വനാഥ ക്ഷേത്രാങ്കണത്തിൽ ഉള്ള ശ്രീശിവശക്തി ഓഡിറ്റോറിയത്തിൽ നടന്നു. തൃശൂർ ശ്രീരാമകൃഷ്ണ മഠം(പ്രബുദ്ധ കേരളം എഡിറ്റർ)സ്വാമി നന്ദാത്മജാനന്ദയാണ് ആത്മീയ പ്രഭാഷണം നടത്തിയത്.
രാമായണത്തെ കുറിച്ചും ശ്രീനാരായണ ഗുരുദേവനെ കുറിച്ചും അദ്ദേഹം വിവരിച്ചു. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. ശ്രീവിശ്വനാഥ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, മാതൃ സമിതി അംഗങ്ങൾ, നിരവധി ഭക്ത ജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ, കൺവീനർ സി.എ. സിദ്ധാർഥൻ, എൻ.എ. ബാലകൃഷ്ണൻ, കെ.കെ. സഹദേവൻ, കെ.കെ. ശങ്കരനാരായണൻ, നെടിയേടത്ത് സുധാകരൻ, അത്തികോട്ട് സിദ്ധാർഥൻ എന്നിവർ പ്രഭാഷണ പരിപാടിക്ക് നേതൃത്വം നൽകി.