ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രം. രാവിലെ മുതൽ വിശേഷാൽ പൂജകൾ നടന്നു. ദേവന് സമർപ്പിച്ച കതിർക്കുലകൾ ഭക്തർക്ക് പ്രസാദമായി നൽകി. ക്ഷേത്രം മേൽശാന്തി എം.കെ. ശിവാനന്ദൻ മുഖ്യകാർമ്മികത്വം വഹിച്ചു. മാതൃ സമിതി അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു. ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭാരവാഹികളായ പ്രസിഡന്റ് പ്രൊഫ. സി.സി. വിജയൻ, സെക്രട്ടറി എം.കെ. വിജയൻ, ട്രഷറർ എ.എ. ജയകുമാർ, വൈസ് പ്രസിഡന്റുമാരായ കെ.എ. വേലായുധൻ, വാക്കയിൽ മുരളീധരൻ, ജോയിന്റ് സെക്രട്ടറിമാരായ കെ.ആർ. രമേഷ്, കെ.എൻ. പരമേശ്വരൻ, അംഗങ്ങളായ എൻ.കെ. രാജൻ, ആറ്റൂർ രാജൻ, എൻ.ജി. പ്രവീൺകുമാർ, എൻ.വി. സുധാകരൻ, എം.എസ്. ജയപ്രകാശ്, കെ.എ. ബിജു, എം.കെ. ഗോപിനാഥ്, കെ.കെ. സതീന്ദ്രൻ, കെ.സി. സുരേഷ്‌കുമാർ, ചുങ്കത്ത് വേണുഗോപാൽ എന്നിവർ ഇല്ലംനിറ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി ഭക്ത ജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.