aal
..

അരിമ്പൂർ: അരിമ്പൂരിൽ മരംവീണ് രണ്ട് വീടുകൾ തകർന്നു. മണലൂർ പഞ്ചായത്തിലെ താനാ പാടത്ത് 11 വീടുകളിൽ വെള്ളം കയറി. ഇവരെ കാരമുക്ക് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അന്തിക്കാട് മരം വീണ് 2 വീടുകൾ തകർന്നു. മുറ്റിച്ചൂർ ശ്രീരാമൻ ചിറയിൽ 92 ഏക്കർ കതിര് വന്ന കൃഷി നശിച്ചു. താന്ന്യത്ത് 70 വീടുകളിൽ വെള്ളം കയറി. താന്ന്യം ഗവ. സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചാഴൂർ പഞ്ചായത്തിൽ 63 വീടുകളിൽ വെള്ളം കയറി. കുറുമ്പിലാവ് ഗവ. സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 8, 9, 11, 13 വാർഡുകളിൽ നിന്നായി 11 കുടുംബങ്ങളാണ് കുറുമ്പിലാവ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. ഇനിയും മുപ്പതോളം കുടുംബങ്ങൾ ക്യാമ്പിലെത്തും.