തൃശൂർ: കനത്ത മഴ തുടരുന്നതിനാൽ ഇന്നും നാളെയും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ നഗരത്തിലും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 10,985 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 115 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 3145 കുടുംബങ്ങളുണ്ട്. ചാലക്കുടി താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പ് (32). ജില്ലയിലെ താലൂക്കുകളിലും കോർപറേഷനിലും നഗരസഭകളിലും കൺട്രോൾ റൂമും തുറന്നു. കൊടുങ്ങല്ലൂർ താലൂക്കിൽ എറിയാട് മഞ്ഞളിപ്പള്ളി ശിശുവിദ്യാപോഷിണി എൽ.പി സ്‌കൂളിലാണ് ഏറ്റവും കൂടുതൽ കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്നത്. 334 കുടുംബങ്ങൾ. ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിലെ അഞ്ചാംകല്ല് കിഴക്ക് ഭാഗത്ത് ആരി ബിബീഷിന്റെ വീട് മഴയിൽ പൂർണമായി തകർന്നുവീണു. ആളപായമില്ല. മരങ്ങൾ വീണ് മൂന്ന് വീടുകൾ പൂർണമായും നാലെണ്ണം ഭാഗികമായും തകർന്നു. അന്തിക്കാട് പഞ്ചായത്തിൽ ആറ് വീടുകൾക്ക് നാശനഷ്ടമുണ്ടായി. അന്തിക്കാട് പഞ്ചായത്തിൽ മരങ്ങൾ വീണ് ആറ് വീടുകൾ തകർന്നു. മഴക്കെടുതിയിൽ ശ്രീനാരായണപുരം പഞ്ചായത്ത് പടിഞ്ഞാറേ വെമ്പല്ലൂർ ദുബായ് റോഡ് പടിഞ്ഞാറു വശം താമസിക്കുന്ന കാംബ്ലിക്കൽ ഷാജിയുടെ വീട് പൂർണമായും തകർന്നു.
താലൂക്കുകളിലെ ക്യാമ്പുകൾ, കുടുംബങ്ങൾ, ആകെ അന്തേവാസികൾ (ക്രമത്തിൽ).
തൃശൂർ: 18, 375, 1182.
തലപ്പിള്ളി: 18, 379, 1070.
മുകുന്ദപുരം: 19, 165, 640.
കൊടുങ്ങല്ലൂർ: 22, 739, 2271.
ചാവക്കാട്: 4, 303, 922.
ചാലക്കുടി: 32, 1166, 4843.
കുന്നംകുളം: 2, 18, 57.
കൺട്രോൾ റൂം നമ്പറുകൾ
ഹെൽപ്ലൈൻ നമ്പർ: 9847533100.
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ.
തൃശൂർ: 0487 2331443. 9447731443, 8547614401
തലപ്പിള്ളി: 04884 232226, 9447723226, 8547614601
മുകുന്ദപുരം: 0480 2825259, 9447725259, 8547614301
ചാവക്കാട്: 0487 2507350, 9447707350,8547614501
കൊടുങ്ങല്ലൂർ: 0480 2802336, 9447702336,8547614201
ചാലക്കുടി: 0480 2705800, 8547618440, 8547618441
കുന്നംകുളം: 04885 225200, 225700 8547002060, 9495693212
കൊടുങ്ങല്ലൂർ നഗരസഭ കൺട്രോൾ റൂം ഫോൺ: 0480 2802341.
കുന്നംകുളം നഗരസഭ കൺട്രോൾ റൂം: 04885 222221
തൃശൂർ കോർപറേഷൻ ഹെൽപ് ലൈൻ നമ്പർ: 0487 24295.