baby
ബേബി (വളുത്തതൊപ്പിധരിച്ച ആള്‍)

പുതുക്കാട്: പുതുക്കാട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നതോടെ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബേബി കിടായി അന്വേഷിച്ചത് മാഞ്ഞാംകുഴി ഷട്ടറിൽ മരം തടഞ്ഞിട്ടുണ്ടോ എന്നാണ്. ഉണ്ടെന്ന മുപടി ലഭിച്ചതോടെ രണ്ട് കട്ടിംഗ് മെഷീനുകൾ സംഘടിപ്പിച്ച് സുഹൃത്തുക്കളായ ഏഴോളം പേരെയും കൂട്ടി മാഞ്ഞാംകുഴിയിലേക്ക് പാഞ്ഞു. അപ്പോഴേക്കും പുതുക്കാട് ഫയര്‍‌സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി.

തഹസിൽദാരും, പറപ്പൂക്കര പഞ്ചായത്ത് അഗങ്ങളും എത്തി. കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയുടെ കാഴ്ച, പാലത്തിൽ നിന്ന് നോക്കുമ്പോൾ തന്നെ ഭയം ജനിപ്പിക്കും. മരങ്ങൾ തടഞ്ഞ് നിൽക്കുന്നതിനൊപ്പം മാലിന്യങ്ങളും കുമിഞ്ഞുകൂടി കിടക്കുന്നു. ഫയർ ഫോഴ്‌സിന്റെ ഗോവണി പാലത്തിന്റെ കൈവരികളിൽ കെട്ടി, ഓരോരുത്തരായി പുഴയിലേക്ക് ഇറങ്ങി. ഫയർഫോഴ്‌സ് സേനാംഗങ്ങളും എതാനും നാട്ടുകാരും രാവിലെ 9ന് പുഴയിൽ ഇറങ്ങി, തിരിച്ച് കയറിയപ്പോൾ വൈകിട്ട് മൂന്നായി.

മാഞ്ഞാംകുഴി റെഗുലേറ്റർ പുതുക്കാട് പഞ്ചായത്തിലല്ല. പറപ്പൂക്കര നെന്മണിക്കര പഞ്ചായത്തുകളിലാണ് ഷട്ടർ. പക്ഷേ മാഞ്ഞാംകുഴിയിലെ തടസം എറ്റവും കൂടുതൽ ബാധിക്കുന്നത് പുതുക്കാട് പഞ്ചായത്തിലാണ് . കൈയും കെട്ടി നോക്കി നിന്ന് നിർദ്ദേശം നൽകുന്ന പൊതുപ്രവർത്തനമല്ല ബേബിയുടേത് എന്ന് സ്വന്തം പ്രവൃത്തികളിലൂടെ വ്യക്തമാക്കുകയാണ്. പുതുക്കാട് പഞ്ചായത്തിൽ ബി.ജെ.പിയുടെ ഒരേ ഒരംഗമാണ് ചെങ്ങാലൂർ ശാന്തിനഗർ സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ എന്ന ബേബി കിടായി. പുതുക്കാട് എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റു കൂടിയാണ്.