തൃശൂർ: ജില്ല പ്രളയക്കെടുതിയിൽ അകപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർക്കും മറ്റും ജനങ്ങളെ ബന്ധപ്പെടുവാൻ തുണയായത് ബി.എസ്.എൻ.എല്ലിന്റെ തടസരഹിതമായ വിനിമയ സംവിധാനം. പ്രളയക്കെടുതിയിൽ മറ്റെല്ലാ സർവീസുകളേക്കാളും മെച്ചപ്പെട്ട രീതിയിൽ ജനങ്ങൾക്ക് സർവീസ് കൊടുത്തത് ബി.എസ്.എൻ.എല്ലിൻ്റെ ഉദ്യോഗസ്ഥരുടെ സേവനം കൊണ്ടാണെന്ന് അധികൃതർ പറഞ്ഞു. തൃശൂരിന്റെയും മലപ്പുറത്തിന്റെയും ചാർജുള്ള ജനറൽ മാനേജർ സുകുമാരൻ എല്ലാ ഉദ്യോഗസ്ഥരെയും പുലർച്ചെ മുതൽ രാത്രി വരെ
നേരിട്ടു ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ജില്ലകളിലെ എക്‌സ്‌ചേഞ്ചുകളുടെയും മൊബൈൽ ടവറുകളുടെയും തടസ്സരഹിതമായ പ്രവർത്തനത്തിനാവശ്യമായ ഡീസൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യുവാനുള്ള നടപടികളും തത്സമയം എടുത്തിരുന്നു.