തൃശൂർ: ജനവാസകേന്ദ്രങ്ങളിൽ വെളളക്കെട്ട് ഉയർന്നതോടെ തൃശൂർ കോർപറേഷൻ പരിധിയിൽ 15 ക്യാമ്പുകളിലായി 2346 പേരെ പാർപ്പിച്ചു. തൃക്കുമാരക്കുടം കമ്മ്യൂണിറ്റിഹാൾ, ജവഹർ ബാലഭവൻ, പൂങ്കുന്നം സീതാറാം കല്യാണ മണ്ഡപം, അയ്യന്തോൾ ഹയർ സെക്കൻ‌‌‌‌‌ഡറി സ്‌കൂൾ, ചേറ്റുപുഴ സരസ്വതി സ്‌കൂൾ, ഒളരി ലിറ്റിൽ ഫ്‌ളവർ, ഒളരി പകൽ വീട് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. എല്ലാ ക്യാമ്പു കളിലും ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ടീം പരിശോധിച്ച് പ്രതിരോധ മരുന്നുകൾ നൽകുന്നുണ്ട്. മേയർ അജിതവിജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അവലോകനയോഗത്തിൽ ഡെപ്യൂട്ടി മേയർ റാഫി ജോസ്, ഡി.പി.സി മെമ്പർ വർഗ്ഗീസ്‌കണ്ടംകുളത്തി എന്നിവർ പങ്കെടുത്തു.

ഓരോ ക്യാമ്പിലും കൗൺസിലർമാർ ചെയർമാൻമാരായും ഉദ്യോഗസ്ഥർ ജനറൽ കൺവീനർമാരായും റവന്യൂ ഉദ്യോഗസ്ഥർ കൺവീനർമാരായും കമ്മിറ്റി രൂപികരിക്കാൻ തീരുമാനിച്ചു. അസിസ്റ്റന്റ് എൻജിനീയർ, ഹെൽത്ത് ഇൻസ്‌പെക്ടർ, സൂപ്രണ്ട് എന്നിവർക്കും ഓരോ സോണലിലും ഓരോ കോർപറേഷൻ ഉദ്യോഗസ്ഥർക്കും ചുമതല നൽകി. ഹെൽപ് ലൈൻ: 0487 2422020