കയ്പ്പമംഗലം: കേരള മുസ്ലീം ജമാഅത്ത് കയ്പ്പമംഗലം മേഖലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ് മുസ്ലിയാർ (48) നിര്യാതനായി . കയ്പ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് പരേതനായ അബ്ദുക്കുഞ്ഞിയുടെയും സാറയുടെയും മകനാണ്. ഭാര്യ: സക്കീന. സഹോദരങ്ങൾ: അബ്ബാസ്, ഇഖ്ബാൽ, ഷംസാദ്, ഹനീഫ, സാദത്ത്. കബറടക്കം നടത്തി