തൃപ്രയാർ: നാട്ടിക ഇയ്യാനി ശ്രീഭഗവതി ക്ഷേത്രത്തിൽ 108 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി, ഹരികേശ് ഗുരുപദം എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് ഇ.കെ സുരേഷ്, വൈസ് പ്രസിഡന്റ് രാജു ഇ.എൻ, സെക്രട്ടറി ഇ.എസ് സുരേഷ് ബാബു, പ്രദീപ്കുമാർ ഇ.എൻ, സ്മിതീഷ് ഇ.എൻ തുടങ്ങിയവർ നേതൃത്വം നൽകി..