ഗുരുവായൂർ: അരിയന്നൂർ ശ്രീ ഹരികന്യകാ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറയും ത്യപ്പത്തരിയും ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം വാദ്യഘോഷങ്ങളോടെ എഴുന്നള്ളിച്ചു കൊണ്ടുവന്ന നെൽക്കതിരുകൾ നമസ്‌കാര മണ്ഡപത്തിൽ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ലക്ഷ്മീ പൂജ നടത്തി ക്ഷേത്രം ശ്രീകോവിലിൽ നിറ നടത്തി. ചടങ്ങുകൾക്ക് ശേഷം പൂജിച്ച നെൽക്കതിരും, പുത്തരി പായസവും ഭക്തർക്ക് വിതരണം ചെയ്തു. ക്ഷേത്രത്തിൽ വെള്ളിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും നടക്കും.