തൃശൂർ : ജില്ലയിൽ ഡാമുകളുടെ ജലനിരപ്പ് പീച്ചി ഡാമിൽ 76.10 മീറ്റർ, വാഴാനി 57.21 മീറ്റർ, ചിമ്മിനി 66.20 മീറ്റർ, പൊരിങ്ങൽകുത്ത് 419.55 മീറ്റർ, അസുരംകുണ്ട് 8.9 മീറ്റർ, പൂമല 27.41 മീറ്റർ, പത്താഴക്കുണ്ട് 10.6 മീറ്റർ എന്നിങ്ങനെയാണ്. പൊരിങ്ങൽക്കുത്ത് ഡാമിൽ നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് കുറഞ്ഞു. ഇതോടെ ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവിൽ ഡാമിന്റെ നാല് സ്ലൂയിസ് ഗേറ്റുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം ഒഴുകുന്നത്. ഞായറാഴ്ച വൈകീട്ട് ആറ് മണിക്ക് ഡാമിൽ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം ജലമാണുള്ളത്. ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചത്. ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുകയാണ്

വെളളം നിറയ്ക്കണം


തൃശൂർ ; ജില്ലയിലെ കോൾ ചാലുകളിൽ നിന്ന് പടവുകളിലേക്ക് വെള്ളം കയറ്റാതിരിക്കുന്നതിനാൽ ജനസാന്ദ്രതയുള്ള മേഖലയിലേക്ക് വെള്ളം അനിയന്ത്രിതമായി കയറുന്ന സാഹചര്യം നിലവിലുളളതായി തൃശൂർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇതു തടയുന്നതിനായി പരമാവധി വെള്ളം കോൾ പടവുകളിലേക്ക് കയറ്റി നിറുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ കർഷകരോട് അഭ്യർത്ഥിച്ചു.