punna-noushad-murder
കെ. മുരളീധരൻ എം.പി മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു

ചാവക്കാട്: കേരള പൊലീസിൽ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ. മുരളീധരൻ എം.പി. പുന്ന നൗഷാദിന്റെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ, മണ്ഡലം പ്രസിഡന്റ് കെ.വി. ഷാനവാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.