തൃശൂർ: എൻ.എസ്.എസ് തൃശൂർ താലൂക്ക് യൂണിയൻ പ്രതിഭാ പുരസ്‌കാര വിതരണം തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. റിജു ആൻഡ് പി.എസ്.കെ. ഡയറക്ടർ പി. സുരേഷ്‌കുമാർ ക്ലാസെടുത്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. കെ.എസ്. പിള്ള അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേശൻ, സെക്രട്ടറി സി. സുരേന്ദ്രൻ, കൗൺസിലർ എം.എസ്. സമ്പൂർണ, ജി. ഭവാനിഅമ്മ, എം.എ. പ്രേംസുന്ദർ എന്നിവർ പ്രസംഗിച്ചു.