prathi

തൃശൂർ : കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ കൊലപ്പെടുത്തിയ കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ മുഖ്യപ്രതി അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലിപറമ്പിൽ ഫെബീറിനെയാണ് (30) അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇയാൾ സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച് വരികയായിരുന്നു. കുന്നംകുളം എ.സി.പി സി.എസ് സിനോജിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസൻ പറഞ്ഞു. അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.