തൃശൂർ: കനോലി കനാൽ നിറഞ്ഞതിനെ തുടർന്ന് ചേർപ്പ്- ചിറയ്ക്കൽ റൂട്ടിൽ പെട്രോൾ പമ്പിന് സമീപം വെള്ളം നിറഞ്ഞതിനെ തുടർന്ന് റൂട്ടിലെ ഗതാഗതം തടസപ്പെട്ടു. ഇതോടെ തൃപ്രയാറിലെ കിഴക്കൻ മേഖലയിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിലായി.