തൃശൂർ: പീച്ചി ജലസംഭരണിയിൽ സംഭരണശേഷിയുടെ 67.6 ശതമാനം വെള്ളമായി. 76.84 മീറ്ററാണ് ജലവിതാനം. തിങ്കളാഴ്ച 76.46 മീറ്റർ ആയിരുന്നു. 24 മണിക്കൂറിൽ 3.88 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തി. 66.18 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്.
ചിമ്മിനിയിൽ 67.07 മീറ്ററാണ് ജലനിരപ്പ്. തിങ്കളാഴ്ച 66.56 മീറ്ററായിരുന്നു. സംഭരണം 87.62 ദശലക്ഷം ഘനമീറ്റർ. സംഭരണശേഷിയുടെ 57.82 ശതമാനം.
വാഴാനി ഡാമിൽ സംഭരണശേഷിയുടെ 72.79 ശതമാനം വെള്ളമായി. 58.63 മീറ്ററാണ് ജലവിതാനം. 13.19 ദശലക്ഷം ഘനമീറ്ററാണ് വെള്ളത്തിന്റെ അളവ്.