തൃപ്രയാർ: കേരള സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറി നറുക്കെടുപ്പിൽ 60 ലക്ഷം രൂപ തൃപ്രയാറിൽ. ജംഗ്ഷനിൽ ലുലു ലോട്ടറി നടത്തുന്ന പന്നിപ്പുലത്ത് ഉല്ലാസിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. SW 860709 നമ്പറിനാണ് 60 ലക്ഷം. മറ്റു കടകളിൽ നിന്ന് ലോട്ടറി വാങ്ങി വിൽപ്പന നടത്തുകയാണ് ഉല്ലാസ്. വിറ്റഴിക്കാതെ ബാക്കിവന്ന ലോട്ടറിയിലാണ് ഭാഗ്യം എത്തിയത്. ഭാഗ്യശ്രീ ലോട്ടറി എജൻസിയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമടിക്കുന്നത്. ആദ്യമായാണ് ഇവിടെ വിൽപ്പന നടത്തിയ ലോട്ടറിക്ക് ഒന്നാം സമ്മാനം ലഭിക്കുന്നതും. സമ്മാനം ലഭിച്ച ടിക്കറ്റ് ജില്ലാ സഹകരണ ബാങ്കിന്റെ തൃപ്രയാർ ബ്രാഞ്ചിൽ ഏൽപ്പിച്ചു.