vadakekadpolice

ചക്കിത്തറ ഭാഗത്തെ പ്രളയബാധിത വീടുകള്‍ വടക്കേക്കാട് പൊലീസിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നു.

വടക്കേക്കാട്: വടക്കേക്കാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ചക്കിത്തറ ഭാഗത്ത് വെള്ളം കയറിയ ഇരുപത്തഞ്ചോളം വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എസ്‌.ഐമാരായ പ്രദീപ് കുമാർ, അബ്ദുൾ ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള ആറോളം പൊലീസുകാരാണ് ഇന്നലെ രാവിലെ മുതൽ കോളനിയിലെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. വാർഡ് അംഗം ശ്രീധരൻ മാക്കാലിക്കൽ സേവാഭാരതി പ്രവർത്തകർ തുടങ്ങിയവരും പൊലീസിനെ സഹായിക്കാൻ ഉണ്ടായിരുന്നു.