തൃശൂർ: ജില്ലയിലെ ഭൂരിഭാഗം കർഷകരും വിള ഇൻഷ്വറൻസ് ചെയ്തതിനാൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായത്തിന് പുറമെ വിള ഇൻഷ്വറൻസ് ആനുകൂല്യവും കർഷകർക്ക് അനുവദിക്കാൻ സാധിക്കുമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. 13 വരെ 2655.94 ഹെക്ടർ സ്ഥലത്ത് വിളനാശം ഉണ്ടായിട്ടുണ്ട്. നെല്ല് 982 ഹെക്ടർ, കമുക് 705.6 ഹെക്ടർ, വാഴ 461.32 ഹെക്ടർ, പച്ചക്കറി 210.1 ഹെക്ടർ, മരച്ചീനി 25.4 ഹെക്ടർ, തെങ്ങ് 16.16 ഹെക്ടർ, കുരുമുളക് 14.02 ഹെക്ടർ എന്നിങ്ങനെയാണ് നശിച്ചിരിക്കുന്നത്. പഴയന്നൂർ, ചാലക്കുടി, മാള, അന്തിക്കാട്, ചാവക്കാട്, ചേർപ്പ് ഭാഗങ്ങളിലാണ് കൃഷി നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിളനാശം പരിശോധിക്കുന്നതിന് 24 മണിക്കൂറിനകം നടപടി എടുത്തതായും അറിയിച്ചു.