തൃശൂർ: കനത്ത മഴയിലും പ്രകൃതി ക്ഷോഭത്തിലും ചെറുകിട ജലസേചന വകുപ്പിന് ഒരു കോടിയോളം രൂപയുടെ നാശനഷ്ടം. ചാലക്കുടി പുഴ, കരുവന്നൂർ പുഴ, ഗായത്രിപുഴ, ഭാരതപുഴ തുടങ്ങിയ പുഴകളിലെ 90 ശതമാനം പമ്പ് ഹൗസുകളിലും വെള്ളം കയറി. വെള്ളം പലയിടത്തും ഇറങ്ങിത്തുടങ്ങിയെങ്കിലും ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമുകളിൽ പാനൽ ബോർഡുകൾ, മോട്ടോറുകൾ, പമ്പ്, സ്റ്റാർട്ടർ മുതലായവ വെള്ളത്തിൽ മുങ്ങിയതുമൂലം അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ചിലയിടങ്ങളിൽ കനാലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.