തൃശൂർ: ജില്ലയിൽ സ്വാതന്ത്ര്യ ദിനാഘോഷം തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. രാവിലെ 8.30ന് പതാക ഉയർത്തും. മന്ത്രി എ.സി. മൊയ്തീൻ അഭിവാദ്യം സ്വീകരിക്കും. രാവിലെ എട്ടിന് പരേഡ് അണിനിരക്കും. എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകൾ തുടങ്ങിയവയാണ് പരേഡിൽ അണിനിരക്കുക.