ചാലക്കുടി: പ്രളയക്കെടുതി നേരിട്ട വടക്കൻ ജില്ലകളിലേക്ക് ചാലക്കുടി റസിഡന്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായം നൽകുന്നു. ഇതിന്റെ ഭാഗമായി നോർത്ത് ചാലക്കുടിയിലെ ഓർമ്മ റെഡിഡന്റ്സ് അസോസിയേഷൻ മുൻകൈയെടുത്താണ് പലവ്യഞ്ജനങ്ങളും സ്റ്റേഷനറി ഇനങ്ങളും ശേഖരിച്ചത്. എം.എം. ഷക്കീർ, എം.കെ. മനോജ്, എം.കെ. മിൻഹാജ് എന്നിവരുടെ നേതൃത്വത്തിൽ അടുത്ത ദിവസം ഇവ പ്രളയ ബാധിക മേഖലയിലേക്ക് കൊണ്ടുപോകും.
കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മിഷാൽ ഗ്രൂപ്പിന്റെ ബസാണ് ഇതിനും ഉപയോഗിക്കുന്നത്. നിലമ്പൂർ - വയനാട് സാന്ത്വന യാത്ര എന്നപേരിൽ നടന്ന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ നിർവഹിച്ചു. നഗരസഭാ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ചാലക്കുടി സി.ഐ: ജെ. മാത്യു ഫ്‌ളാഗ് ഓഫ് നടത്തി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു.വി. മാർട്ടിൻ, സീമാ ജോജോ, അസോസിയേഷൻ പ്രസിഡന്റ് പി.ഡി. പോൾ, സെക്രട്ടറി, ഡോ. കെ. സോമൻ എന്നിവർ സംസാരിച്ചു.
..............
ചാലക്കുടി സെന്റ് മേരിസ് ഫൊറോന പള്ളിയിലെ മരിയൻ യൂത്തിന്റെ നേതൃത്വത്തിൽ 'കനിവ് ' എന്ന പേരിൽ വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ശേഖരിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയി. കനിവ് യാത്രയുടെ ഫ്‌ളാഗ് ഓഫ് ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ മാർ.പോളി കണ്ണുക്കാടൻ നിർവ്വഹിച്ചു. ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, വികാരി ഫാ. ജോസ് പാലാട്ടി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ സീമ ജോജോ, സഹവികാരിമാരായ, ഫാ. ഡിബിൻ അയിനിക്കൽ,ഫാ. ചാൾസ് ചിറ്റാട്ടുകരക്കാരൻ, കനിവ് കൺവീനർമാരായ, ഷിനൊവളപ്പി, ജോ മിന്റ്, ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.