ambulance
പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് എര്‍പെടുത്തിയ ആംബുലന്‍സ് സര്‍വ്വീസ് എം.പി,ടി.എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യുന്നു

പുതുക്കാട്: സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ആംബുലൻസ് സർവീസ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.വി. പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പുതുതായി ഏർപ്പെടുത്തിയ മുറ്റത്തെ മുല്ല പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം അസി. രജിസ്ട്രാർ എം.സി. അജിത്ത് നിർവഹിച്ചു.

കൊടകര ബ്ലോക്ക് മൾട്ടി പർപ്പസ് ബാങ്ക് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബാങ്ക് വൈസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, ഭരണ സമിതി അംഗങ്ങളായ വി.കെ. വേലുക്കുട്ടി, കെ.ജെ. ജോജു, സെബി കൊടിയൻ, പി.ഡി. ജയിംസ്, ടി.എസ്. രാജു, എം.പി. പ്രിൻസ്, പി.ഡി. സേവ്യർ, താര ചന്ദ്രൻ, അജിത ശങ്കരനാരായണൻ, ശ്രീദേവി പുരുഷോത്തമൻ, സെക്രട്ടറി എം.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.