തൃശൂർ : ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘത്തിന്റെ പ്രർത്തനം ശ്രദ്ധേയമാകുന്നു. ഇതുവരെ 1,008 മെഡിക്കൽ ക്യാമ്പുകൾ നടത്തി. ക്യാമ്പുകളിൽ മോഡേൺ മെഡിസിൻ, ആയുർവേദ, ഹോമിയോപതി ഡോക്ടർമാരടങ്ങിയ സംയുക്ത മെഡിക്കൽ സംഘത്തിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

അന്തേവാസികളുള്ള ക്യാമ്പുകളിലേക്ക് ഗവ. മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരെയും ഗവണ്മെന്റ് നഴ്‌സിംഗ് സ്‌കൂൾ, ഗവണ്മെന്റ് നഴ്‌സിംഗ്‌ കോളേജ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പാഞ്ഞാൾ, വിൽവട്ടം, വേലൂർ, വരവൂർ തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ നിന്നും ചിക്കൻപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഇവരെ മാറ്റിപാർപ്പിച്ചു. ക്യാമ്പുകളിലെ കിണറുകളെല്ലാം ക്ലോറിനേഷൻ ചെയ്തു...