veed-
ശക്തമായ മഴയിൽ തകർന്നുവീണ രാജന്റെ വീട്

എരുമപ്പെട്ടി: ശക്തമായ മഴയെ തുടർന്ന് വേലൂരിൽ വീട് തകർന്നു വീണു. അയ്യപ്പൻ കുന്നത്ത് രാജന്റെ വീടാണ് വീണത്. വീടിന്റെ ഒരു വശം പൂർണ്ണമായും നിലംപൊത്തി. രാജൻ അടുത്തുള്ള ബന്ധുവീട്ടിൽ അടിയന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് സംഭവം. വേലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്വപ്ന രാമചന്ദ്രൻ വീട് സന്ദർശിച്ചു.