എരുമപ്പെട്ടി: സമൂഹ മാദ്ധ്യമത്തിൽ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ യൂത്ത്‌ കോൺഗ്രസ് പ്രവർത്തകനെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. വരവൂർ പഞ്ചായത്തിലെ തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ താമസിക്കുന്ന മണികണ്ഠനെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട് ദുരന്ത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സന്ദർശനത്തെ കളിയാക്കിക്കൊണ്ട് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം കമന്റ് ബോക്‌സിലാണ് ഇയാൾ വളരെ മോശമായ രീതിയിൽ അസഭ്യം എഴുതിയത്. ഡി.ജി.പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.