തൃശൂർ : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് ഉയർത്തും. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിലാണ് ജലം പുറത്തേക്ക് വിടുക. 74.60 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ ജലനിരപ്പ് 77.49 മീറ്റർ ആണ്. പരമാവധി ജലനിരപ്പ് 79.25 മീറ്റർ. നിലവിൽ വാട്ടർ അതോറിറ്റിക്ക് കുടിവെള്ള വിതരണത്തിനായല്ലാതെ വെള്ളം പുറത്തേക്ക് വിടുന്നില്ല. കേരള ഷോളയാറിൽ നിലവിൽ സംഭരണ ശേഷിയുടെ 56.21 ശതമാനം വെള്ളമുണ്ട്. നിലവിലെ 2634.1 അടി. പരമാവധി ജലനിരപ്പ് 2663 അടി. വെള്ളം പുറത്തേക്ക് വിടുന്നില്ല.

ജാഗ്രത പുലർത്തേണ്ട സ്ഥലങ്ങൾ


പീച്ചി ഡാം തുറക്കുന്ന സാഹചര്യത്തിൽ മണലിപ്പുഴയുടെയും കരുവന്നൂർ പുഴയുടെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ, ജില്ലാ കളക്ടർ നിർദ്ദേശമനുസരിച്ച് കണ്ണാറ, നടത്തറ, പാണഞ്ചേരി, പുത്തൂർ, നെന്മണിക്കര, പീച്ചി, പറപ്പൂക്കര, മൂരിയാട്, അളഗപ്പനഗർ, വെള്ളാങ്കല്ലൂർ, കാറളം, കാട്ടൂർ, പുതുക്കാട് പഞ്ചായത്തുകൾ, തൃശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി.

പെരിങ്ങൽ കുത്ത് ഡാമിന്റെ രണ്ടാമത്തെ
സ്ലൂയിസ് ഗേറ്റ് തുറന്നു


ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിലെ രണ്ടാമത്തെ സ്ലൂയിസ് ഗേറ്റ് ഇന്നലെ രണ്ട് മണിക്ക് തുറന്നു. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് പെരിങ്ങൽകുത്തിന്റെ രണ്ടാം സ്ലൂയിസ് ഗേറ്റ് ചൊവ്വാഴ്ച അടച്ചിരുന്നു. ചൊവ്വാഴ്ച സംഭരണ ശേഷിയുടെ 37 ശതമാനം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളൂ. നിലവിലത് 64.297 ശതമാനമായി ഉയർന്നു. ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാദ്ധ്യതയുള്ളതിനാൽ, പുഴയിൽ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

വാഴാനി


സംഭരണ ശേഷിയുടെ 78.47 ശതമാനം വെള്ളം

ഇപ്പോഴത്തെ ജലനിരപ്പ് 58.83 മീറ്റർ

പരമാവധി ജലനിരപ്പ് 68.48 മീറ്റർ

പത്താഴക്കുണ്ട്

11.7 മീറ്റർ

അസുരൻകുണ്ട് 8.97 മീറ്റർ

പൂമല 27.6 അടി.