sandas-house
മഴയില്‍ തകര്‍ന്ന ശാന്തയുടെ വീട്

കല്ലൂർ: കനത്ത മഴയിൽ ഓടിട്ട രണ്ട് വീടുകൾ തകർന്നു. കള്ളായി എടശ്ശേരി ശാന്തയുടെയും വട്ടകൊട്ടായി തട്ടാറ മത്തായിയുടെയും വീടുകളാണ് തകർന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ശാന്തയുടെ വീട് തകർന്നത്. ശാന്ത പുറത്ത് പോയതിനാൽ അപകടം ഒഴിവായി. ഒറ്റയ്ക്ക് താമസിക്കുന്ന ശാന്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. നാല് ദിവസം മുമ്പാണ് ശാന്ത വീട്ടിലെത്തിയത്. വീടിന്റെ പിൻഭാഗം പൂർണമായും തകർന്നു. തട്ടാറ മത്തായിയുടെ വീട് തകർന്നപ്പോഴും വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. വില്ലേജ് ഓഫീസർ രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. സന്തോഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.