കൊടുങ്ങല്ലൂർ: 2015 ജൂലായ് രണ്ടിന് കൊടുങ്ങല്ലൂരിൽ നടന്ന കെ.യു. ബിജു രക്തസാക്ഷി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രകടനത്തെ തുടർന്ന് ഉണ്ടായ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ചാർജ്ജ് ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി. രാജേഷ്, സി.പി.എം എറിയാട്, എടവിലങ്ങ് ലോക്കൽ സെക്രട്ടറിമാരായ കെ.പി. രാജൻ, കെ.എ. ഷെഫീർ എന്നിവരുൾപ്പടെ 27 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇവർക്കെതിരെ തെളിവില്ലെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ അസി.സെഷൻസ് ജഡ്ജ് ജോമോൻ ജോൺ കേസിലെ മുഴുവൻ പേരെയും വെറുതെ വിടുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റുമാരായ അഡ്വ.സി.പി. രമേശൻ, നിതിൻ കെ.ജി എന്നിവർ ഹാജരായി.