വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്രത്തിന് പരിസരത്തുള്ള പരുത്തിപ്പറ കോളനിക്ക് സമീപമുള്ള കുന്നിൽ മുഴക്കം കേട്ടു എന്ന പരാതിയെത്തുടർന്ന് ജിയോളജി അധികൃതർ സ്ഥലം സ്ഥലത്തെത്തി പരിശോധന നടത്തി. ഭയപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ അറിയിച്ചു, നിലവിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയില്ലെങ്കിലും, കനത്ത മഴ തുടരുകയാണെങ്കിൽ മാത്രം, രാത്രിസമയങ്ങളിൽ മാറി നിൽക്കുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു. ജില്ലാ ജിയോളജിസ്റ്റ് എം.പി കിഷോറിന്റ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എന്നാൽ കുന്നിന് മുകളിൽ വലിയ മുളം കൂട്ടം മറിഞ്ഞു വീണ ശബ്ദമായിരിക്കാം കേട്ടതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. രമ്യ ഹരിദാസ് എം.പി ,അനിൽ അക്കര എം.എൽ.എ, നഗരസഭ അധികൃതർ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.