തൃപ്രയാർ: ദുരിതബാധിതർക്ക് കൈത്താങ്ങുമായി വലപ്പാട് പഞ്ചായത്ത് കുടുംബശ്രീയും. പഞ്ചായത്ത് പതിനൊന്നാം വാർഡിലെ സൗഹൃദം കുടുംബശ്രീ ശേഖരിച്ചത് ഉപ്പുതൊട്ട് കർപ്പൂരവും അരിയും ഉൾപ്പെടെയുള്ള പതിനായിരത്തോളം രൂപയുടെ അവശ്യവസ്തുക്കൾ. സംസ്ഥാന കുടുംബശ്രീ മിഷന്റെ നിർദ്ദേശപ്രകാരം വയനാട്ടിലെ ദുരിതബാധിതർക്കായാണ് കുടുംബശ്രീ കൈത്താങ്ങ് പദ്ധതി ആവിഷ്‌കരിച്ചത്. എടമുട്ടം പാലപ്പെട്ടിയിൽ സൗഹൃദം കുടുംബശ്രീ സ്വരൂപിച്ച അവശ്യവസ്തുക്കൾ വലപ്പാട് സി.ഡി.എസ് ചെയർപേഴ്‌സൺ മല്ലിക ദേവൻ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷനായി. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ കുടുംബശ്രീ ശേഖരിച്ച അവശ്യവസ്തുക്കൾ ജില്ലാ മിഷന് കൈമാറി.