chethikkodu
ചെത്തിക്കോട് നിന്ന് വയലാറിലേക്കുള്ള റോഡിലെ വെള്ളക്കെട്ട്

മാള: മഴ മാറി പുഴയിൽ നിന്ന് വെള്ളമൊഴിഞ്ഞിട്ടും കുഴൂർ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമം ഇപ്പോഴും വെള്ളക്കെട്ടിൽ. ചെത്തിക്കോട് നിന്ന് വയലാറിലേക്കുള്ള റോഡിൽ ഇപ്പോഴും മുട്ടോളം വെള്ളമാണ്. ഇതുവഴിയുള്ള ഗതാഗതവും സാദ്ധ്യമല്ല. പാടശേഖരത്തിന് നടുവിലൂടെയുള്ള റോഡിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പാടശേഖരങ്ങളിലെ തോടുകൾ ഇല്ലാതാക്കിയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. വെള്ളക്കെട്ട് കാരണം ചെത്തിക്കോട് നിന്നുള്ളവർക്ക് വയലാർ ഭാഗത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഈ മേഖലയിൽ ഒരാഴ്ചയിലധികമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.