kkmacmoideen
ധനശേഖരണം

പോർക്കുളം: പോർക്കുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോർക്കുളം സെന്റർ ബ്രാഞ്ചിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണം മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. വാസു, ഏരിയ കമ്മിറ്റി സെക്രട്ടറി എം.എൻ. സത്യൻ, അംഗങ്ങളായ പി.എം. സോമൻ, സി.ജി. രഘുനാഥ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. രാമകൃഷ്ണൻ, അംഗം ഫൗസിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. നാരായണൻ, മെമ്പർമാരായ ജിഷ, മധു പുന്നത്തൂർ, സി.ഡി.എസ് ചെയർപേഴ്‌സൺ ശ്രീജ മണികണ്ഠൻ, വൈസ് ചെയർപേഴ്‌സൺ സിന്ധു ബാലൻ, രാജി മണികണ്ഠൻ, മുറാസ്, മിഥുൻ, അജീഷ് എന്നിവർ മന്ത്രിയുടെ ഒപ്പം ധനശേഖരണത്തിൽ പങ്കെടുത്തു.