കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ സേവാഭാരതി നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനം സരേഷ്‌ഗോപി എം.പി നിർവഹിക്കും. നാളെ രാവിലെ പത്തിന് കോടാലി ശ്രീനാരായണ വിദ്യാമന്ദിർ സ്‌കൂളിൽ നടക്കുന്ന ചടങ്ങിലാണ് താക്കോൽദാന ചടങ്ങ് നടത്തുക. കൊടുങ്ങ കല്ലിങ്ങപുറം ഷാജു വിജയനാണ് വീട് നിർമ്മിച്ചുനൽകിയത്. കൂടാതെ മൂന്ന് നിർദ്ധനർക്ക് ഭൂമിദാനം ചെയ്ത വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കോടാലിയിൽ ആരംഭിക്കുന്ന സഹകാർ ഭാരതി സൂപ്പർ മാർക്കറ്റിന്റെ ബോണ്ട് വിതരണവും എം.പി നിർവഹിക്കും.