paul-kodiyan
മാള പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാ.പോൾ കൊടിയന്റെ ചരമവാർഷിക ദിനാചരണ ചടങ്ങ് ചടങ്ങ് ബെന്നി ബഹനാൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു

മാള: മാളയിലെ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫാ. പോൾ കൊടിയന്റെ ചരമ വാർഷിക ദിനാചരണവും പുസ്തക പ്രകാശനവും നടത്തി. ഫാ. പോൾ കൊടിയന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതം അനാവരണം ചെയ്യുന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. കെ.സി. വർഗീസാണ് സ്‌നേഹഗോപുരം എന്ന പേരിൽ പുസ്തകം എഴുതിയിട്ടുള്ളത്. മാള പൗരാവലിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. തൃശൂർ ദേവമാതാ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ.വാൾട്ടർ തേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഐ.എസ്.ടി ചെയർമാൻ ടി.എ മുഹമ്മദ് മൗലവിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.