എരുമപ്പെട്ടി: ദുരിത ബാധിതർക്ക് എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കൈത്താങ്ങ്. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ചെന്ന് സ്വരൂപിച്ച ഭക്ഷ്യ വസ്തുക്കളും, നിത്യോപയോഗ സാധനങ്ങളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയത്.
പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് സഹായം സ്വരൂപിക്കുന്നതിൽ പങ്കാളിയായത്. ലീഡർമാരായ ശ്രീരാജ് മേനോൻ, ഹൃദ്യ, ശ്രീലക്ഷ്മി, അജ്മൽ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ സി.എം. പൊന്നമ്മ ഏറ്റുവാങ്ങി. ഹെഡ് മാസ്റ്റർ എ.എ. അബ്ദുൾ മജീദ്, പി.ടി.എ പ്രസിഡന്റ് കുഞ്ഞുമോൻ കരിയന്നൂർ എന്നിവർ സന്നിഹിതരായി.