ഗുരുവായൂർ: ചൊവ്വല്ലൂർപ്പടി വലിയ തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തിയിരുന്ന മരങ്ങൾ നീക്കം ചെയ്തു. പുളിമരം, തേക്ക്, രണ്ട് തെങ്ങുകൾ എന്നിവയാണ് കരയ്ക്ക് കയറ്റിയത്. മഴ നിലച്ചിട്ടും തോടിലെ ജലനിരപ്പ് താഴാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇതേത്തുടർന്നാണ് കൗൺസിലർ ജലീൽ പണിക്കവീട്ടിലിന്റെ നേതൃത്വത്തിൽ മരങ്ങൾ കരയ്ക്ക് കയറ്റിയത്.