ചാവക്കാട്: ചാവക്കാട് നഗരസഭയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി പരപ്പിൽ താഴത്ത് അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെയും ഹരിത കർമ്മസേനയുടെയും ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അദ്ധ്യക്ഷനായി.
ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, ചാവക്കാട് നഗരസഭാ സെക്രട്ടറി ഡോ. ടി.എൻ. സിനി, ചാവക്കാട് നഗരസഭാ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. സലാം, ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ. മഹേന്ദ്രൻ, വാർഡ് കൗൺസിലർ പി.പി. നാരായണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പോൾ തോമസ്, ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് മാസ്റ്റർ, കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. മുഹമ്മദ് ബഷീർ, എം. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.