ചേലക്കര: നിയോജക മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് മേഖലയിലെ 57 എൽ.പി, യു.പി സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ സജ്ജമാക്കുന്നതിന് 377 ലാപ്‌ടോപുകളും 143 പ്രൊജക്ടറുകളും377 സ്പീക്കറുകളും അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഫ്ബി സഹായത്തോടെ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫൊർ എഡ്യുക്കേഷൻ) കേരള മുഖേനയാണ് സ്മാർട്ട് ക്ലാസ് മുറി ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.
2018- 19 സാമ്പത്തിക വർഷം 8 മുതൽ 12 ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റുന്നതിന് 404 ലാപ്‌ടോപ്, 304 പ്രൊജക്ടർ, 24 പ്രിന്റർ, 26 കാമറ, 26 വെബ് കാമറ, 25 ടി.വി എന്നിവ അനുവദിച്ചു നൽകിയിരുന്നു. ഇതോടെ ചേലക്കര മണ്ഡലത്തിലെ സർക്കാർ എയ്ഡഡ് മേഖലയിലെ എൽ.പി., യു.പി സ്‌കൂളുകൾ ഹൈസ്‌കൂളുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവയിൽ എല്ലായിടത്തും സ്മാർട്ട് ക്ലാസ് മുറികളായി മാറി.