muhmad-sageer
മുഹമ്മദ് സഗീർ

കയ്പ്പമംഗലം : ആലുവ തോട്ടുമുഖത്ത് താമസിക്കുന്ന കയ്പ്പമംഗലം പുതിയ വീട്ടിൽ പരേതനായ അബ്ദുറഹിമാൻ ഹാജിയുടെ മകൻ മുഹമ്മദ് സഗീർ (69) നിര്യാതനായി. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബിരുദമെടുത്ത അദ്ദേഹം ദീർഘകാലം സൗദി അറേബ്യയിൽ അൽ മുഹൈദിബ് ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗിൽ പർച്ചേസ് ആൻഡ് ടെക്‌നിക്കൽ മാനേജർ ആയിരുന്നു.ഭാര്യ: കമ്പോട്ട് പരേതനായ സൈനുദ്ദീൻ മകൾ മറിയു. മക്കൾ: സുമീത്, മുസാദ് (ഇരുവരും സൗദി), ഹാഷിം (ഇംഗ്ലണ്ട് ), ജാഷിം (ഒമാൻ). കയ്പ്പമംഗലം കാക്കാത്തിരുത്തി പള്ളിയിൽ കബറടക്കം നടത്തി