തൃശൂർ: ടി.എൻ. പ്രതാപൻ എം.പിയുടെ ഓഫീസ് അയ്യന്തോൾ ചുങ്കം സ്റ്റോപ്പിന് സമീപം പ്രവർത്തനം ആരംഭിച്ചു. മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഭദ്രദീപം കൊളുത്തി. ക്യാമ്പ് ഓഫീസിൽ പ്രതാപൻ വാങ്ങിയ ആദ്യ നിവേദനം തേറമ്പിൽ രാമകൃഷ്ണനിൽ നിന്നായിരുന്നു നെടുപുഴ കസ്തൂർബ സ്മാരകത്തിൽ ഗാന്ധിസ്മൃതി മണ്ഡപത്തിന് എം.പി ഫണ്ടിൽ നിന്നും സഹായം ആവശ്യപ്പെട്ടായിരുന്നു നിവേദനം.
25 ലക്ഷം രൂപ എം.പി അനുവദിക്കുകയും ചെയ്തു.

ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, മേയർ അജിത വിജയൻ, അനിൽ അക്കര എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പത്മജ വേണുഗോപാൽ, ശൂരനാട് രാജശേഖരൻ, അഡ്വ. എം.പി. ജാക്‌സൺ, ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ, അഡ്വ. തോമസ് ഉണ്ണിയാടൻ, ജോസഫ് ചാലിശേരി, കെ.ആർ. ഗിരിജൻ, സി.എച്ച്. റഷീദ്, പി.ആർ.എൻ നമ്പീശൻ, ടി.വി. ചന്ദ്രമോഹൻ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. പി.വി. കൃഷ്ണൻ നായർ, ഒ. അബ്ദുൾ റഹ്മാൻകുട്ടി, എം.പി. വിൻസെന്റ് കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷീബ ബാബു, ജോൺ ഡാനിയേൽ, സി.ബി. ഗീത തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 0487 2386717, 9495013263, 9847013968.