മാള: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാള എസ്.എൻ.ഡി.പി യൂണിയൻ, യൂണിയൻ തലത്തിൽ സംഘടിപ്പിക്കാനിരുന്ന ചതയാഘോഷം ഒഴിവാക്കി. ശാഖാതലത്തിൽ ആർഭാടം ഒഴിവാക്കി ചടങ്ങ് നടത്താൻ ശാഖാ ഭാരവാഹികൾ പങ്കെടുത്ത യൂണിയൻ യോഗമാണ് തീരുമാനം എടുത്തത്. മലബാർ മേഖലയിലും മാളയിലെ പരിസര പ്രദേശങ്ങളിലും മഴക്കെടുതി അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായം എത്തിച്ചുകൊടുക്കുവാനും യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് പി.കെ സാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ഡി ശ്രീലാൽ, വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ, കൗൺസിലർമാരായ വി.ബി സഹദേവൻ, കെ.ബി രാജേഷ്, എം.ജി ചന്ദ്രബോസ്, സുബ്രൻ ആലമറ്റം, പ്രദീപ് തറമേൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിദുരാജ് പുത്തൻപുരയ്ക്കൽ, വനിതാ സംഘം പ്രസിഡന്റ് ഇന്ദിര സുബ്രഹ്മണ്യൻ, സെക്രട്ടറി സിന്ധു കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു.