തൃശൂർ: നഗരത്തിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കോർപറേഷനിൽ മേയർ അജിത വിജയൻ്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെയും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. ഡെപ്യൂട്ടി മേയർ റാഫി ജോസ് , ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, പ്രതിപക്ഷ നേതാവ് എം. മുകുന്ദൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ഷീബ ബാബു, സി.ബി ഗീത, പി. സുകുമാരൻ, അനൂപ് ഡേവീസ് കാട, അനൂപ് കരിപ്പാൽ, ജ്യോതി ലക്ഷ്മി, ഇ.ഡി. ജോണി, ഷീന ചന്ദ്രൻ എന്നിവർ പങ്കെടുത്തു.