collection-centre-ulghada
കയ്പ്പമംഗലം വിജയഭാരതി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്റർ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കയ്പ്പമംഗലം: ദുരിതം വിതച്ച മലബാറിന് സഹായം നൽകുന്നതിനായി കയ്പ്പമംഗലം പഞ്ചായത്ത് നാലാം വാർഡിൽ കളക്‌ഷൻ സെന്റർ ആരംഭിച്ചു. വിജയഭാരതി സ്‌കൂളിലാണ് കളക്‌ഷൻ സെന്റർ ആരംഭിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എ സജീർ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ സോമൻ താമരക്കുളം, മുഹമ്മദ് തിണ്ടിക്കൽ, പി. ഷീനടീച്ചർ, സുനിത രമേഷ് എന്നിവർ സംസാരിച്ചു...