sand-bag-no-put
അഞ്ചങ്ങാടി വളവിൽ തിരമാലകൾ അടിച്ച് കടൽഭിത്തിയും,വീടുകളും തകർന്ന് കിടക്കുന്നതിന്റെ ദൃശ്യം.

ചാവക്കാട്: വർഷങ്ങളായി കരിങ്കൽ ഭിത്തി തകർന്നതിനാൽ കടൽക്ഷോഭത്തിൽ വീടുകളും ഫലവൃക്ഷങ്ങളും നശിക്കുന്നു. കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് മുതൽ മാളുക്കുട്ടി വളവ്, തൊട്ടാപ്പ് മരക്കമ്പനി, ആനന്തവാടി, കള്ളാംമ്പിപടി, ആശുപത്രിപടി, അഞ്ചങ്ങാടി വളവ്, മൂസ്സ റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് കടൽക്ഷോഭത്തിന്റെ നാശം അനുഭവിക്കുന്നത്.

കടൽ അഹമ്മദ് ഗുരുക്കൾ റോഡ് വരെ എത്താറായിട്ടും പ്രദേശത്ത് മണൽചാക്കുകൾ നിരത്താൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ബ്ലാങ്ങാട് ബീച്ച് മുതൽ മുനയ്ക്കക്കടവ് വരെയുള്ള റോഡും മുനയ്ക്കകടവ് മുതൽ ചേറ്റുവ അഴിമുഖം വരെയുള്ള റോഡും കടലിനോട് അടുത്തായാണ് കിടക്കുന്നത്. റോഡിന്റെ സംരക്ഷണത്തിന് വേണ്ടി കടൽഭിത്തി കെട്ടാൻ അടിയന്തരമായി എം.പിയും എം.എൽ.എയും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.